സൗദിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 79 പുതിയ കേസുകൾ മാത്രമാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 207 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,258 രോഗമുക്തരുടെ എണ്ണം 7,33,146 ആയി.
രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,038 ആയി. 8,074 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.71 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.
English Summary:Decrease in the number of patients per day in Saudi Arabia
You may also like this video