Site iconSite icon Janayugom Online

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റില്‍

ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന കേസിലെ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന ഷിംജിതയെ പൊലിസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. ഇനി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയ കേസില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തി പരിശോധന നടത്തണം. അതേസമയം പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി നാളെ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. അറസ്റ്റിലായ സ്ഥിതിക്ക് പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം.

Exit mobile version