Site iconSite icon Janayugom Online

അപവാദ പ്രചരണങ്ങള്‍; യൂട്യൂബ് ചാനലുകള്‍ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം

യൂട്യൂബ് ചാനലുകള്‍ വഴി കുടുംബത്തിനെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എംഡിഎം നവീന്‍ ബാബുവിന്റെ കുടുംബം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തന്റെ അച്ചന്റെ സഹോദരനെതിരെ അപവാദ പ്രചരണം നടത്തുകയാണെന്ന് നവീന്‍ ബാബുവിന്റെ മകള്‍ അഭിപ്രായപ്പെട്ടു.കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്.

അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക. പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണമായും കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു. 

Exit mobile version