ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനം വൈകുന്നതിൽ സുപ്രീം കോടതി ഗവർണർക്ക് രൂക്ഷ വിമർശനം നൽകി. വി സി നിയമനത്തിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് നിർദേശിച്ച കോടതി, ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നും ഗവർണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം നീളുന്നതിൽ സുപ്രീം കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസ് ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ ഈ ഇടപെടൽ.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിലെ കാലതാമസം; ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

