23 January 2026, Friday

Related news

December 29, 2025
December 24, 2025
December 16, 2025
November 28, 2025
November 4, 2025
October 28, 2025
October 5, 2025
September 18, 2025
August 31, 2025
August 24, 2025

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിലെ കാലതാമസം; ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Janayugom Webdesk
ന്യൂഡൽഹി
November 28, 2025 1:02 pm

ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനം വൈകുന്നതിൽ സുപ്രീം കോടതി ഗവർണർക്ക് രൂക്ഷ വിമർശനം നൽകി. വി സി നിയമനത്തിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് നിർദേശിച്ച കോടതി, ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നും ഗവർണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം നീളുന്നതിൽ സുപ്രീം കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ ഈ ഇടപെടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.