Site iconSite icon Janayugom Online

ഡല്‍ഹി നിയമസഭാ തെര‍ഞ്ഞെടുപ്പ് : ഇഞ്ചോടിഞ്ച് പോരാട്ടം, കോണ്‍ഗ്രസ് ചിത്രത്തിലില്ല

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടി എറെ മുന്നേറുകയാണ്, വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആംആദ്മി പാര്‍ട്ടി 36 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപിക്ക് 33 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കൊണ്‍ഗ്രസ് വെറും ഒന്നില്‍ മാത്രം.

ആദ്യംആംആദ്മി പാര്‍ട്ടിയേക്കാള്‍ ഇരട്ടി സീറ്റില്‍ ലീഡ് ചെയ്ത ബിജെപിക്ക് പിന്നീട് പുറകോട്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്മോശം പ്രകടനത്തിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസ് നേരിയ മുന്നേറ്റമെങ്കിലും നടത്തുമെന്ന പ്രതീക്ഷയില്‍ നേതാക്കളും അണികളും. 70 അംഗ സഭയില്‍ രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു. 

വര്‍ഷങ്ങളോളം തലസ്ഥാനം ഭരിച്ച ശേഷം പിന്നീടൊന്നമല്ലാതായി പോയ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആംആദ്മി ബിജെപി പോരാട്ടം തന്നെയാണ് ഡല്‍ഹിയില്‍ നിര്‍ണായകമാകുന്നത്ബിജെപി അധികാരത്തില്‍ വരുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചെങ്കിലും പ്രവചനങ്ങള്‍ക്കതീതമായ പോരാട്ടമാണ് രാജ്യസലസ്ഥാനത്ത് നടക്കുക എന്ന കാര്യത്തില്‍ സംശയമില്ല. മദ്യനയവുമായി ബന്ധപ്പെട്ട കേസാണ് നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് ഏറ്റവും വലിയ തലവേദനയാകുന്നത്. കേസില്‍ അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവെക്കേണ്ടി വരികയും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജയിലില്‍പേകേണ്ടിവരികയും ചെയ്തു.

Exit mobile version