Site iconSite icon Janayugom Online

ഡല്‍ഹി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു

ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചു. 30തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. നിരവധി വാഹനങ്ങളാണ് കത്തി നശിച്ചു. ഡല്‍ഹിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

സ്ഫോടനത്തിന് പിന്നില്‍ ആക്രമണമാണോ എന്ന നിഗമനത്തിലാണ് പൊലീസ്. അഞ്ച് ഫയർ എൻജിനുകൾ തീയണക്കാനായി എത്തിച്ചേർന്നത്. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹ്യുണ്ടായി ഐ20 കാറില്‍ നിന്നുമാണ് സ്ഫോടനമുണ്ടായതെന്നാണ് സ്ഥിരീകരണം.

Exit mobile version