പഞ്ചാബ്ഹരിയാന അതിർത്തികളിൽ നടക്കുന്ന ഡൽഹി ചലോ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്ര മന്ത്രിമാരും കർഷക സംഘടനാ നേതാക്കളുമായുള്ള നാലാം വട്ട ചർച്ച ഇന്ന്. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരന്റി നൽകണമെന്ന കർഷകരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ മുൻ റൗണ്ട് ചർച്ചകൾ ഏറെക്കുറെ അനിശ്ചിതത്വത്തിലായിരുന്നു. ഇന്ന് ആറുമണിക്കാണ് ചര്‍ച്ച.
അതേസമയം, ഹരിയാനയിൽ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം ഫെബ്രുവരി 19 വരെ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മൊബൈൽ ഇന്റര്‍നെറ്റ് താൽക്കാലികമായി നിർത്തിവച്ചത് ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 15 വരെ സർക്കാർ നേരത്തെ നീട്ടിയിരുന്നു.
അതേസമയം എല്ലാ വിളകൾക്കും മിനിമം താങ്ങുവില നൽകുന്നത് പ്രായോഗികമല്ലെന്ന് പ്രമുഖ കാർഷിക സാമ്പത്തിക വിദഗ്ധൻ ഡോ.സർദാര സിംഗ് ജോൽ പറഞ്ഞു.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നാലാം റൗണ്ട് ചർച്ചകൾക്കായി കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുമായാണ് കൂടിക്കാഴ്ച. അതേസമയം താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ആഗഡ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഫെബ്രുവരി 26, 27 തീയതികളില്‍ ഡല്‍ഹി ഗാസിപ്പൂര്‍ അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളുമായി എത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
English Summary: Delhi Chalo March: Fourth discussion today
You may also like this video