Site iconSite icon Janayugom Online

ഡല്‍ഹി മുഖ്യമന്ത്രി: തീരുമാനം ഇന്ന്

ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ബിജെപിയുടെ നിയമസഭാകക്ഷി യോഗം തിങ്കളാഴ്‌ച ചേരും. മുഖ്യമന്ത്രിസ്ഥാനത്തിനായി നിരവധിപേർ രംഗത്തുണ്ട്‌. മുൻ മുഖ്യമന്ത്രി സാഹിബ്‌ സിങ്‌ വർമയുടെ മകൻ പർവേഷ്‌ വർമയുടെ പേരാണ്‌ മുഖ്യമായും ചർച്ച ചെയ്യപ്പെടുന്നത്‌. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെയാണ് പർവേഷ്‌ വർമ തോൽപ്പിച്ചത്‌. 

മുതിർന്ന നേതാവ്‌ വിജേന്ദർ ഗുപ്‌ത, ബിജെപി ഡൽഹി പ്രസിഡന്റ്‌ സതീഷ്‌ ഉപാധ്യായ, ജനക്‌പുരി എംഎൽഎ ആശിഷ്‌ സൂദ്‌, ഉത്തംനഗർ എംഎൽഎ പവൻ ശർമ എന്നിവരും പരിഗണിക്കപ്പെടാം. വനിതാ മുഖ്യമന്ത്രിയെന്ന തീരുമാനത്തിലേക്ക്‌ കേന്ദ്രനേതൃത്വം എത്തിയാൽ ശിഖാ റോയ്‌, നീലം പഹൽവാൻ, രേഖാ ഗുപ്‌ത, പൂനം ശർമ എന്നിവരിൽ ഒരാൾക്ക്‌ നറുക്ക്‌ വീഴും.

മന്ത്രിസ്ഥാനത്തിനുവേണ്ടിയും പല എംഎൽഎമാരും സജീവമായി രംഗത്തുവന്നിട്ടുണ്ട്‌. പ്രധാനമന്ത്രിയുടെ വിദേശപര്യടനം കാരണമാണ്‌ മുഖ്യമന്ത്രി നിർണയം നീളുന്നതെന്ന വിശദീകരണമാണ്‌ ബിജെപി നേതൃത്വം നൽകുന്നത്‌. 

Exit mobile version