ആം ആദ്മി പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ഞായറാഴ്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ട് രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ബിജെപി സ്ഥാനാര്‍ത്ഥി രമേശ് ബിധുരിയെ 3,521 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അതിഷി കല്‍ക്കാജിയില്‍ തന്റെ സീറ്റ് നിലനിര്‍ത്തിയെങ്കിലും, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടു. ബിജെപി 48 സീറ്റില്‍ വിജയിച്ചപ്പോള്‍ 22 സീറ്റുകള്‍ മാത്രമാണ് എഎപി നേടിയത്.