രണ്ടാം ദിവസവും നഗരത്തെ മൂടുന്ന വെളുത്ത പുകമഞ്ഞിൽ മുങ്ങിയ ഡൽഹിയെ കണി കണ്ടുണർന്ന് നിവാസികൾ. സെൻട്രൽ പൊല്ല്യൂഷൻ ബോർഡിൻറെ കണക്കനുസരിച്ച് രാവിലെ 6 മണി മുതലുള്ള വായു ഗുണ നിലവാര സൂചിക 432 ആണ്. കനത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച പരിമിതി ഉണ്ടാകുന്നതിനാൽ ഡൽഹിക്ക് ചുറ്റുമുള്ള വിമാന സർവീസുകളെ ഇത് ബാധിക്കാനിടയുണ്ട്. രാവിലെ 7 മണിയായപ്പോഴേക്കും ഗൊരഖ്പൂർ വിമാനത്താവളത്തിലെ ദൃശ്യപരത 0 ആയി കുറഞ്ഞിരുന്നു.
രണ്ടാം ദിവസവും പുകമഞ്ഞിൽ മൂടി ഡൽഹി
