രാജ്യതലസ്ഥാനത്തെ മലിനീകരണ തോത് കുറയ്ക്കുന്നതിനായി പുതിയ നടപടിയുമായി ഡൽഹി സർക്കാർ. എല്ലാ വാണിജ്യ സ്ഥാപന ഹോസ്പിറ്റാലിറ്റി ബഹുനില കെട്ടിടങ്ങളിലും ആൻറി സ്മോഗ് ഗണ്ണുകൾ നിർബന്ധമാക്കണമെന്ന് ഡൽഹി സർക്കാർ ഔദ്യോഗിക നിർദേശം നൽകി.
കെട്ടിടങ്ങളുടെ വിസ്തീർണം അനുസരിച്ച് ആൻറി സ്മോഗ് ഗണ്ണുകളുടെ എണ്ണത്തിൽ മാറ്റം വരുമെന്ന് ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 1000 ചതുരശ്ര മീറ്ററിൽ കുറഞ്ഞ കെട്ടിടങ്ങൾക്ക് കുറഞ്ഞത് 3 ആൻറി സ്മോഗ് ഗണ്ണുകൾ ആവശ്യമാണ്. 25,000 ചതുരശ്ര മീറ്റർ കഴിഞ്ഞാൽ ഓരോ 5,000 ചതുരശ്ര മീറ്ററിനും ഒരു അധിക ഗൺ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

