Site iconSite icon Janayugom Online

ഡല്‍ഹിയില്‍ രണ്ടാനച്ഛന്റെ ക്രൂരത കൊലപാതകം; 12 വയസ്സുകാരന്റെ കണ്ണ് ചൂഴ്നെടുത്തു, തല അടിച്ചു തകർത്തു

ഡൽഹിയിൽ 12 വയസ്സുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തി. കൊല ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിയായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായ പരിക്കുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒരു കണ്ണ് ചൂഴ്ന നിലയിലായിരുന്നു. തല അടിച്ചു തകർക്കപ്പെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

വ്യാഴാഴ്ച ഫുട്ബോൾ കളിസ്ഥലത്തുനിന്ന് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരു. മുന്നേ രണ്ടാനച്ഛൻ കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നതായി മാതാവ് പൊലീസിന് മൊഴി നല്‍കി. മകന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളടങ്ങിയ വാട്സ്ആപ്പ് വിഡിയോ അജ്ഞാത നമ്പറിൽ നിന്നുമാണ് പ്രതി അയച്ചതെന്ന് പൊലീസ് പറഞ്ഞു.

Exit mobile version