Site iconSite icon Janayugom Online

ഡല്‍ഹി മദ്യനയ അഴിമതി; വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍. മകുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ രാഘവ് മകുന്ദയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡിയുടെ നടപടി. 

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന ഒമ്പതാമത്തെ അറസ്റ്റാണ് രാഘവിന്റേത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഘവ് മകുന്ദ അനധികൃതമായി പണം കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാഘവ് മകുന്ദയുടെ കുടുംബത്തിന് ഡല്‍ഹിയില്‍ മദ്യ ഡിസ്റ്റിലറികളുണ്ട്. അഴിമതി ലക്ഷ്യം വച്ച്‌ രാഘവ് മകുന്ദ അനധികൃത മാര്‍ഗത്തില്‍ പണം കൈമാറിയെന്നാണ് ഇഡി ആരോപണം. 

പഞ്ചാബ് ശിരോമണി അകാലിദള്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്ഷന്‍ മീഡിയ ഡയറക്ടര്‍ രാജേഷ് ജോഷി എന്നിവരെ ഈ ആഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. മനീഷ് സിസോദിയ, ഡല്‍ഹിയിലെ എക്സൈസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിബിഐ, ഇഡി കേസുകളില്‍ പ്രതികളാണ്. 

Eng­lish Summary;Delhi Liquor Pol­i­cy Scam; YSR Con­gress MP’s son arrested
You may also like this video

Exit mobile version