Site icon Janayugom Online

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷൻ തെരഞ്ഞെടുപ്പ് : വോട്ടിങ് പുരോഗമിക്കുന്നു

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പുരോഗമിക്കുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് 5.30ന് അവസാനിക്കും. കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്മി- ബിജെപി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് കോര്‍പറേഷനില്‍ നടക്കുന്നത്. 13,638 പോളിങ് ബൂത്തുകളാണ് തയാറാക്കിയിരിക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Eng­lish Sum­ma­ry: Del­hi Munic­i­pal Cor­po­ra­tion elec­tion vot­ing is in progress
You may also like this video

Exit mobile version