Site iconSite icon Janayugom Online

ഡല്‍ഹി അധികാര തര്‍ക്കം; ഇരുവരും കലഹം വെടിയണമെന്ന് സുപ്രീം കോടതി

ഡല്‍ഹി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ കലഹം വെടിഞ്ഞ് സമവായത്തിലൂടെ പേരു നിര്‍ദേശിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോടും ലെഫ്റ്റനന്റ് ഗവര്‍ണറോടും നിര്‍ദേശിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസ് ഭരണഘടനാ ബഞ്ചിനു വിടുന്ന കാര്യവും കോടതി പരിഗണിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് ഇരുവരും ഒരുമിച്ചിരുന്ന് സംസാരിച്ചുകൂടേയെന്നും കോടതി ആരാഞ്ഞു.

ഡല്‍ഹിയിലെ ഉന്നതോദ്യോഗസ്ഥരുടെ നിയമനത്തിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് അധികാരമെന്ന് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവു മറികടക്കാന്‍ ഗവണ്‍മെന്റ് ഓഫ് നാഷ‌ണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഡല്‍ഹി (ഭേദഗതി) ഓര്‍ഡിനന്‍സ് 2023 കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശേഷാധികാരം ഉപയോഗപ്പെടുത്തുന്നതിലെ സാധ്യത സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചാല്‍ ഭരണഘടന ഭേദഗതി ചെയ്യുമോ എന്നും ബഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞു. കേസ് വരുന്ന വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Eng­lish Summary:Delhi pow­er strug­gle; The Supreme Court said that both of them should stop fighting

You may also like this video

Exit mobile version