Site iconSite icon Janayugom Online

ഡല്‍ഹി കലാപം: എഎപി നേതാവിനെതിരെ വധശ്രമ കുറ്റം

AAPAAP

2020 ല്‍ വടക്ക്കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ആംആദ്മി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി. ഡല്‍ഹി അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ആണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കുറ്റം ചുമത്തിയത്.
2020 ഫെബ്രുവരി 25ന് നടന്ന കലാപത്തിനിടെ മെയിന്‍ കരാവല്‍ നഗര്‍ റോഡില്‍ വച്ച് വെടിയേറ്റ അജയ്ഗോസ്വാമിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരാതിയും സാക്ഷി മൊഴികളും അനുബന്ധ രേഖകളും പരിശോധിച്ച കോടതി, ഇയാള്‍ ഗൂഢാലോചന നടത്തി കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നതായി പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ കമ്പനികളുടെ അക്കൗണ്ടുകളിൽ നിന്ന് വ്യാജ ഇടപാടുകളിലൂടെ പണം പിൻവലിക്കാനുള്ള ഗൂഢാലോചനയിൽ ഏര്‍പ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

Eng­lish Sum­ma­ry: Del­hi riots: AAP leader charged with attempt to murder

You may like this video

Exit mobile version