ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചേരികൾ ഒഴിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റേതാണ് ഈ നടപടി. ഡല്‍ഹിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ മൂന്ന് ചേരികളാണ് ഒഴിയാൻ നിര്‍ദേശം നല്‍കിയത്. സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടികാട്ടിയാണ് നടപടി.
മൂന്ന് ചേരികളിലായി 717 കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിച്ച് നൽകിയ ഫ്ലാറ്റുകളിലേക്കാണ് മാറാനാണ് നിർദ്ദേശം. എന്നാൽ 45 കിലോമീറ്റർ അകലെയുള്ള സാവ്ദ ഘേവ്രയിലെ ഡിയുഎസ്ഐബി കോളനിയിലെ ഫ്ലാറ്റുകളിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൃത്യയമയത്ത് ഒഴിഞ്ഞിലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം പ്രദേശവാസികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നാലെ നടപടിക്കെതിരെ പ്രദേശവാസികൾ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ചേരിനിവാസികളുടെ സുരക്ഷയും പുനരധിവാസ ചട്ടങ്ങളും പാലിച്ചേ ചേരികൾ ഒഴിപ്പിക്കുൻ പാടുള്ളുവെന്ന് കോടതി നിർദ്ദേശം നൽകി. കേസിൽ വീണ്ടും മെയ് 13ന് വാദം കേൾക്കാൻ ഇരിക്കേയാണ് സർക്കാരിന്റെ തിടുക്കത്തിലുള്ള നടപടി.

