23 February 2026, Monday

Related news

February 23, 2026
February 21, 2026
February 18, 2026
February 11, 2026
February 5, 2026
January 31, 2026
January 31, 2026
January 29, 2026
January 18, 2026
January 17, 2026

ദില്ലിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചേരികൾ ഒഴിപ്പിക്കുന്നു; 717 കുടുംബങ്ങള്‍ കുടിയിറക്കപ്പെടും

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2026 10:21 am

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചേരികൾ ഒഴിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റേതാണ് ഈ നടപടി. ഡല്‍ഹിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ മൂന്ന് ചേരികളാണ് ഒഴിയാൻ നിര്‍ദേശം നല്‍കിയത്. സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടികാട്ടിയാണ് നടപടി. 

മൂന്ന് ചേരികളിലായി 717 കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിച്ച് നൽകിയ ഫ്ലാറ്റുകളിലേക്കാണ് മാറാനാണ് നിർദ്ദേശം. എന്നാൽ 45 കിലോമീറ്റർ അകലെയുള്ള സാവ്ദ ഘേവ്രയിലെ ഡിയുഎസ്ഐബി കോളനിയിലെ ഫ്ലാറ്റുകളിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൃത്യയമയത്ത് ഒഴിഞ്ഞിലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം പ്രദേശവാസികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നാലെ നടപടിക്കെതിരെ പ്രദേശവാസികൾ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ചേരിനിവാസികളുടെ സുരക്ഷയും പുനരധിവാസ ചട്ടങ്ങളും പാലിച്ചേ ചേരികൾ ഒഴിപ്പിക്കുൻ പാടുള്ളുവെന്ന് കോടതി നിർദ്ദേശം നൽകി. കേസിൽ വീണ്ടും മെയ് 13ന് വാദം കേൾക്കാൻ ഇരിക്കേയാണ് സർക്കാരിന്റെ തിടുക്കത്തിലുള്ള നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.