ദീപാവലിക്ക് പിന്നാലെ രാജ്യ തലസ്ഥാനത്ത് വായു മലിനീകരണത്തിന്റെ തോത് അപകടകരമായ നിലയില്‍. ഞായറാഴ്ച 400 കടന്ന ഡല്‍ഹി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ഇനിയും കൂടുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
ദീപാവലി ദിവസങ്ങളില്‍ വന്‍ തോതില്‍ ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ചത് വായുമലിനീകരണത്തിന് ആക്കം വര്‍ധിപ്പിച്ചു. ഇന്നലെ രാവിലെ 8.30 വരെ ദേശീയ തലസ്ഥാനത്തെ വായു മലിനീകരണ തോത് ‘അപകടകരമായ’ സൂചികയിലായിരുന്നു.
കനത്ത പുകമഞ്ഞ് ദേശീയ തലസ്ഥാനത്തെ വിഴുങ്ങി, മിക്ക പ്രദേശങ്ങളിലും എക്യുഐ 300ന് മുകളില്‍ രേഖപ്പെടുത്തി, ഡല്‍ഹി തലസ്ഥാനമേഖലയില്‍ പിഎം2.5 ലെവലുകള്‍ ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ച പരിധിയെക്കാള്‍ 50 മടങ്ങ് കൂടുതലാണ്.
അലിപൂര്‍, ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ആയ നഗര്‍, ബവാന, ബുരാരി, മഥുര റോഡ്, ഐജിഐ എയര്‍പോര്‍ട്ട്, ദ്വാരക, ജഹാംഗീര്‍പുരി, മുണ്ട്ക, നരേല, പട്പര്‍ഗഞ്ച്, രോഹിണി, ഷാദിപൂര്‍, സോണിയ വിഹാര്‍, വസീര്‍പൂര്‍, മന്ദിര്‍ മാര്‍ഗ്, നെഹ്രു നഗര്‍, നജഫ്ഗഡ് എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) പ്രസിദ്ധീകരിച്ച ദേശീയ എക്യുഐയുടെ മണിക്കൂര്‍ തോറും അപ്‌ഡേറ്റുകള്‍ നല്‍കുന്ന സമീര്‍ ആപ്പ് അനുസരിച്ച്, മോണിറ്ററിങ് സ്റ്റേഷനുകള്‍ ‘വളരെ മോശം’ വായുവിന്റെ ഗുണനിലവാരത്തിന് സാക്ഷ്യം വഹിച്ചു.