Site iconSite icon Janayugom Online

ദേവകി നിലയങ്ങോട് അന്തരിച്ചു

എഴുത്തുകാരിയും സാമൂഹിക പരിഷ്കര്‍ത്താവുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 ഓടെ ആയിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.

1928‑ല്‍ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ജനനം. പരേതനായ മലയാളചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിരൂപകനുമായ കെ രവീന്ദ്രനായിരുന്നു ഭര്‍ത്താവ്. ഈയിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്.

വാതില്‍പ്പുറപ്പാട്‌, കാലപ്പകര്‍ച്ചകള്‍, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ, Anthar­janam: Mem­oirs of a Nam­bood­iri Woman, പുറത്തുനിന്നുള്ള കണ്ണികൾ, ദേവകി നിലയങ്ങോട്, നഷ്ടബോധങ്ങളില്ലാതെ ദേവകി നിലയങ്ങോട് തുടങ്ങിയ പുസത്കങ്ങളും രചിച്ചിട്ടുണ്ട്.

Eng­lish Sam­mury: deva­ki nilayan­god passed away

Exit mobile version