Site iconSite icon Janayugom Online

കിഫ്ബിയുടെ തണലിൽ പത്തനാപുരത്ത് സമസ്ത മേഖലയിലും വികസനം

കിഫ്ബിയുടെ തണലിൽ സമസ്ത മേഖലയിലും വികസനമൊരുക്കി നിലകൊള്ളുന്നു പത്തനാപുരം മണ്ഡലം. നിരവധി പാലങ്ങളും റോഡുകളും കുടിവെള്ള പദ്ധതികളും സ്‌കൂൾ കെട്ടിടങ്ങളും കിഫ്ബിയിലൂടെ നടപ്പായപ്പോൾ പത്തനാപുരം കണ്ടത് വികസന വിപ്ലവം. 250 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുലിക്കാട്ടൂർ പാലം, ആയുർവേദ ആശുപത്രി , പട്ടാഴി വടക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവയെല്ലാം നൂറുകണക്കിന്ന് സാധാരണകർക്കാണ് ആശ്വാസം നൽകുന്നത്. എംഎൽഎ ഫണ്ടിനൊപ്പം കിഫ്‌ബി ഫണ്ടിലൂടെയുള്ള വികസന പ്രവർത്തനങ്ങൾ കൂടിയായപ്പോൾ മണ്ഡലത്തിന്റെ മുഖഛായ മാറി.

68 കോടി രൂപയുടെ കിഫ്‌ബി ഫണ്ടിലൂടെ നിർമ്മിച്ച പട്ടാഴി കുടിവെള്ള പദ്ധതി നിരവധി പഞ്ചായത്തുകൾക്കാണ് ആശ്വാസമായത് .പട്ടാഴി വടക്കേക്കര കലഞ്ഞൂർ കുടിവെള്ള പദ്ധതിക്കായി 60.13 കോടി രൂപയാണ് കിഫ്‌ബി വഴി നൽകിയത് . എട്ട് പഞ്ചായത്തുകൾ ഉള്ള മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും കിഫ്‌ബി പദ്ധതിയിലൂടെ കുടിവെള്ളം ഉറപ്പാക്കാനായി . മെതുകുംമേൽ, പട്ടാഴി , തലവൂർ, കുന്നികോട് , പൊലികോട് റോഡിന് 42.5 രൂപയും ഏനാത്ത് പത്തനാപുരം റോഡിന് 66.16 കോടിയും പള്ളിമുക്ക് — മുക്കടവ് റോഡിന് 34 കോടിയും , പള്ളിമുക്ക് ചാവിപുന്ന കറവൂർ ആലിമുക്ക് റോഡിന് 5150 കോടിയും കിഫ്‌ബി വഴി അനുവദിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിലെ വലിയ അധ്യായമാണ് കിഫ്ബിയുടെ പ്രവർത്തനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. നാട് കോവിഡിന്റെ പിടിയിൽ അമർന്നപ്പോൾ സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ പിടിച്ചു നിർത്തിയത് കിഫ്‌ബി ആണെന്നും ഗണേഷ് കുമാർ പറഞ്ഞു .

Exit mobile version