Site iconSite icon Janayugom Online

ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു; ശ്രീതുവിനെതിരെ മൊഴി നൽകി ഭർത്താവും ഭർതൃ പിതാവും

ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. ശ്രീതുവിനെതിരെ ഭർത്താവും ഭർതൃ പിതാവും മൊഴി നൽകി. മരണത്തിൽ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഭർത്താവും അച്ഛനും ആവശ്യപ്പെട്ടു. അതിനിടെ, ശ്രീതുവിന്റെ ഗുരുവായ മന്ത്രവാദി ദേവിദാസൻ എന്ന പ്രദീപ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ അമ്മാവൻ ഹരികുമാറും കുഞ്ഞിന്റെ അമ്മ ശ്രീതുവും തമ്മിലെ ബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. കുഞ്ഞിനെ കൊന്നത് താൻ മാത്രമാണെന്ന ഹരികുമാറിന്റെ മൊഴി ഇപ്പോഴും പൊലീസ് വിശ്വസിച്ചിട്ടില്ല. കേരളത്തെ നടുക്കിയ ദേവേന്ദു കൊലപാതകത്തിൽ രണ്ടാം ദിവസവും അടിമുടി ദൂരൂഹതയാണ്. 

കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് കൊന്നത് താനാണെന്ന് അമ്മാവൻ ഹരികുമാർ ഇന്നലെ സമ്മതിച്ചതാണ്. പക്ഷെ ക്രൂരമായ ആ കൊലയുടെ കാരണമെന്തെന്നതിൽ വ്യക്തയില്ല. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. അടുത്തടുത്ത മുറുകളിൽ നിന്ന് ഇരുവരും നിരന്തരം വാട്സ്ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാൽ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. 

Exit mobile version