Site iconSite icon Janayugom Online

മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; അനുയായികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി​ നേതാവ്

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ​പൊട്ടിക്കരഞ്ഞ് ബി​ജെപി നേതാവ് മുകേഷ് ഗോയൽ. 2018ലെ തെരഞ്ഞെടുപ്പിൽ മുകേഷ് ഗോയൽ മത്സരിച്ചിരുന്നുവെങ്കിലും കോൺഗ്രസിന്റെ രാജേന്ദ്രസിങ് യാദവിനോട് 13,000 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇപ്പോളിതാ ആളുകള്‍ക്ക് മുന്നില്‍ നിന്ന് പൊട്ടിക്കരയുന്ന മുകേഷിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച പാർട്ടി അനുയായികളുടെ യോഗത്തിലാണ് മുകേഷ് പൊട്ടിക്കരഞ്ഞത്. കോട്പുത്‍ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരുന്നു മുകേഷിന്റെ ആഗ്രഹം. എന്നാൽ ഹൻസ് രാജ് പട്ടേൽ ഗുർജാറിനെയാണ് ബിജെപി സ്ഥാനാർഥിയായി നിര്‍ത്തിയത്.

തിങ്കളാഴ്ചയാണ് രാജസ്ഥാനിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷമായിരുന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.എം.പിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിവ്യ കുമാരി എന്നിവരെ മത്സരിപ്പിക്കുന്നുണ്ട്. നവംബർ 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. 

Eng­lish Summary:Did not get a seat to con­test; BJP leader burst into tears in front of his followers

You may also like this video

Exit mobile version