Site iconSite icon Janayugom Online

ബിരിയാണിയുടെ കൂടെ സാലഡ് കിട്ടിയില്ല; കൊല്ലത്തെ കല്യാണ വീട്ടിൽ കൂട്ടത്തല്ല്

ബിരിയാണിയുടെ കൂടെ സാലഡ് കിട്ടാത്തതിന്റെ പേരിൽ കൊല്ലത്തെ കല്യാണ വീട്ടിൽ കൂട്ടത്തല്ല്.കൊല്ലം കൂട്ടിക്കടയിൽ ആയിരുന്നു സംഭവം. വിവാഹ സൽക്കാരത്തിനു ശേഷം ഭക്ഷണം കഴിക്കാനിരുന്ന കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരിക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. 

വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. കേറ്ററിങ് തൊഴിലാളികൾ തമ്മിൽ ബിരിയാണി വിളമ്പുന്നതിനിടയിലാണ് ഒരു വിഭാ​ഗം യുവാക്കൾക്ക് സാലഡ് ലഭിക്കാത്തത് ചൂണ്ടികാട്ടി ത‍ർക്കം ആരംഭിച്ചത്. ഇരവിപുരം പൊലീസ് കേസെടുത്തു.

Exit mobile version