ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സര്‍ക്കാരിന് നിയതമായ മാര്‍ഗത്തിലൂടെ മാത്രമേ ഇത് നല്‍കാന്‍ കഴിയു. ഇതാണ് കാലസാമസത്തിന് കാണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിദ്യാകിരണം പദ്ധതി റീ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോള്‍ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേസമയം 45313 ലാപ്ടോപ്പുകൾ പട്ടിക ജാതി/ വർഗ വിദ്യാർഥികൾക്ക് ഇതുവരെ വിതരണം ചെയ്തു. പ്രതിസന്ധിയില്ലാതെ നല്ല രീതിയിലാണ് പദ്ധതിയിലൂടെ ലാപ്ടോപ്പ് വിതരണം നടന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ENGLISH SUMMARY:Digital devices will be made available to all students in need: CM
You may also like this video