കേന്ദ്ര സർക്കാരിന്റെ ദേശീയ ഡിജിറ്റൽ ഇന്ത്യ അവാർഡുകൾ കേരളത്തിന്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പു നൽകുന്ന അവാർഡുകൾ ഇന്ന് വിജ്ഞാൻ ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും. കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കും.
വിവിധ വിഭാഗങ്ങളിലായി മൂന്ന് പുരസ്ക്കാര നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് കേരളം നേടിയത്.
ഡിജിറ്റൽ ഗവേണൻസ് രംഗത്തെ മുന്നേറ്റമാണ് സംസ്ഥാനത്തെ ഈ പുരസ്ക്കാരനേട്ടത്തിന് അർഹമാക്കിയത്. ഡിജിറ്റൽ ഇന്ത്യ അവാർഡുകൾക്ക് 400 ഓളം നോമിനേഷനുകളാണ് ലഭിച്ചത്. ഏഴ് വിഭാഗങ്ങളിലായി 22 അവാർഡുകളാണ് ഇന്ന് വിതരണം ചെയ്യുന്നത്.
English Summary; Digital India National Awards today: Three awards for Kerala
You may also like this video