22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 12, 2026
January 12, 2026
December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025

ഡിജിറ്റൽ ഇന്ത്യ ദേശീയ അവാർഡ് വിതരണം ഇന്ന്: കേരളത്തിന് മൂന്ന് അവാർഡുകൾ

Janayugom Webdesk
ന്യൂഡൽഹി
January 7, 2023 7:00 am

കേന്ദ്ര സർക്കാരിന്റെ ദേശീയ ഡിജിറ്റൽ ഇന്ത്യ അവാർഡുകൾ കേരളത്തിന്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പു നൽകുന്ന അവാർഡുകൾ ഇന്ന് വിജ്ഞാൻ ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും. കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കും. 

വിവിധ വിഭാ​ഗങ്ങളിലായി മൂന്ന് പുരസ്ക്കാര നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ​ഗോൾഡ് മെഡലും ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് കേരളം നേടിയത്. 

ഡിജിറ്റൽ ​ഗവേണൻസ് രം​ഗത്തെ മുന്നേറ്റമാണ് സംസ്ഥാനത്തെ ഈ പുരസ്ക്കാരനേട്ടത്തിന് അർഹമാക്കിയത്. ഡിജിറ്റൽ ഇന്ത്യ അവാർഡുകൾക്ക് 400 ഓളം നോമിനേഷനുകളാണ് ലഭിച്ചത്. ഏഴ് വിഭാ​ഗങ്ങളിലായി 22 അവാർഡുകളാണ് ഇന്ന് വിതരണം ചെയ്യുന്നത്.

Eng­lish Sum­ma­ry; Dig­i­tal India Nation­al Awards today: Three awards for Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.