Site iconSite icon Janayugom Online

പാലക്കാട് ബിജെപി ഘടകത്തില്‍ ഭിന്നത രൂക്ഷം; നഗരസഭ ചെയര്‍പേഴ്സണ്‍ നോക്കുകുത്തിയാകുന്നു

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സി .കൃഷ്ണകുമാര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്താണ് മുന്നോട്ട് പോകുന്നതെന്ന പാരാതി ശക്തമായിരിക്കെ നഗരസഭ ചെയര്‍പേഴ്ലണേയും, വൈസ് ചെയര്‍മാനെയും ഒഴിവാക്കി നഗരസഭ പദ്ധതികളുടെ ഉദ്ഘാടനം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയതായി പറയപ്പെടുന്നു. ഇതു ജില്ലയിലെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തറിക്ക് കാരണമായിരിക്കുന്നു.

നഗരസഭ അങ്കണവാടി ഉദ്ഘാടനവും, ബോയോ മെഡിക്കല്‍ കെട്ടിടത്തിന്റെ കട്ടളവെയ്പുമാണ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയത്. കുടുംബാധിപത്യമാണ് പാലക്കെട്ട ബിജെപിയിലെന്നാണ് കൃഷ്ണകുമാറിനെ സംഘത്തെയും എതിര്‍ക്കുന്ന വിഭാഗം പറയുന്നത്.അതുപോലെ പി ടി ഉഷ എംപി ഉദ്ഘാടനം ചെയ്ത ഒരു പരിപാടി നഗരസഭാ പരിധിയില്‍ നടന്നിട്ടും ചെയര്‍പേഴ്സണെ അറിയിച്ചിട്ടില്ല എന്നും പരാതി ഉയരുന്നു.ആ പരിപാടിയില്‍ സി കൃഷ്ണകുമാറും, ഭാര്യയും കൗണ്‍സിലറുമായി മിനിയും മാത്രമാണ് പങ്കെടുത്തത് .ഇതും പാര്‍ട്ടിയില്‍ വിവാദ മായിരിക്കുന്നു. 

പ്രതിഷേധം ശക്തമായതോടെ ആർഎസ്എസിനും ബിജെപി നേതൃത്വത്തിനും ഒരു വിഭാഗം പരാതി നൽകി. തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സി കൃഷ്ണകുമാർ വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നാണ് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പരാതി നൽകിയതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഫോണിൽ വിളിച്ചാണ് പരാതി പറഞ്ഞതെന്നും പറയുന്നു. സി കൃഷ്ണകുമാർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് പ്രമീള ശശിധരൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചതായാണ് വിവരം. 

Exit mobile version