ഭര്‍ത്താവിന്റെ അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി.
കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദ ഗ്രാമത്തില്‍ ശ്വേത എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ദര്‍ശനെ അറസ്റ്റ് ചെയ്തു.
ശ്വേത സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീര്‍ക്കാൻ ദര്‍ശന്‍ ശ്രമിച്ചിരുന്നു. ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്കരിക്കാൻ ദര്‍ശൻ ശ്രമിച്ചിരുന്നു. ഇതും സംശയത്തിന് ഇടയാക്കി. അതേസമയം ഹൃദയാഘാതത്തെ തുടര്‍ന്നല്ല മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് ദര്‍ശനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കൊലപാത വിവരം പുറത്തറിയുന്നത്. കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന്‍ അടുപ്പത്തിലായതോടെയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
English Summary; discovered her husband’s affair with another young woman; His wife was killed with cyanide
You may also like this video