Site iconSite icon Janayugom Online

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം; ബംഗാൾ സ്വദേശി വെട്ടേറ്റു മരിച്ചു

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബംഗാൾ സ്വദേശി വെട്ടേറ്റു മരിച്ചു. ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ആയിരുന്നു സംഭവം. ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി ബംഗാൾ സ്വദേശി തന്നെയായ സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺക്രീറ്റ് ജോലിക്കാരാണ് ഇരുവരും. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്ന് തളിപ്പറമ്പ് പൊലീസ് പറയുന്നു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.

Exit mobile version