നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിഹാറില്‍ കോണ്‍ഗ്രസ് ആര്‍ജെഡി ബന്ധം അവസാനിക്കുന്നു. കോണ്‍ഗ്രസ് നേതാവായ ഷക്കീല്‍ അഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം ആര്‍ജെഡിക്കെതിരെ രംഗത്ത് വന്നിരുന്നു. ആർ ജെ ഡിയുമായുള്ള ബന്ധത്തെ കുറിച്ച് പുനഃരാലോചന നടത്തേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെ വിമർശിച്ച് ആർ ജെ ഡി നേതാക്കളും രംഗത്തെത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ദയനീയ പരാജയത്തിന് പ്രധാന കാരണം ആര്‍ജെഡിയുടെ സഹകരണക്കുറവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി ആര്‍ജെഡി നേതാക്കളും രംഗത്തെത്തിയിന്നു.
ആര്‍ജെഡി പ്രവര്‍ത്തകര്‍ തുടക്കംമുതല്‍ മഹാസഖ്യത്തിന് അനുകൂലമായിരുന്നില്ലെമന്നും എന്നിട്ടും തേജസ്വി പ്രസാദ് യാദവ് വളരെ വലിയ മനസ്സോടെ കോണ്‍ഗ്രസിന് 61 സീറ്റുകള്‍ ഉദാരമായി നല്‍കിയതാണെന്നുമുള്ള മംഗാനി ലാല്‍ മണ്ഡലിന്റെ പ്രസ്താവനായും ഏറെ ചർച്ചയായിരുന്നു.

