22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

തർക്കം രൂക്ഷം; ബിഹാറില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി ബന്ധം അവസാനിക്കുന്നു

Janayugom Webdesk
പട്ന
December 31, 2025 10:34 am

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിഹാറില്‍ കോണ്‍ഗ്രസ് ആര്‍ജെഡി ബന്ധം അവസാനിക്കുന്നു. കോണ്‍ഗ്രസ് നേതാവായ ഷക്കീല്‍ അഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം ആര്‍ജെഡിക്കെതിരെ രംഗത്ത് വന്നിരുന്നു. ആർ ജെ ഡിയുമായുള്ള ബന്ധത്തെ കുറിച്ച് പുനഃരാലോചന നടത്തേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെ വിമർശിച്ച് ആർ ജെ ഡി നേതാക്കളും രംഗത്തെത്തി. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ദയനീയ പരാജയത്തിന് പ്രധാന കാരണം ആര്‍ജെഡിയുടെ സഹകരണക്കുറവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി ആര്‍ജെഡി നേതാക്കളും രംഗത്തെത്തിയിന്നു.
ആര്‍ജെഡി പ്രവര്‍ത്തകര്‍ തുടക്കംമുതല്‍ മഹാസഖ്യത്തിന് അനുകൂലമായിരുന്നില്ലെമന്നും എന്നിട്ടും തേജസ്വി പ്രസാദ് യാദവ് വളരെ വലിയ മനസ്സോടെ കോണ്‍ഗ്രസിന് 61 സീറ്റുകള്‍ ഉദാരമായി നല്‍കിയതാണെന്നുമുള്ള മംഗാനി ലാല്‍ മണ്ഡലിന്റെ പ്രസ്താവനായും ഏറെ ചർച്ചയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.