തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിൽ തർക്കം രൂക്ഷം. ഇപ്പോഴിതാ ഇടുക്കി യുഡിഎഫിലാണ് സീറ്റ് നിർണയത്തെച്ചൊല്ലി തർക്കം മുറുകുന്നത്. മുന്നണി വിടുമെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് രംഗത്തെത്തി. ജില്ലാ പഞ്ചായത്തിൽ ലീഗിന് സീറ്റില്ല എന്ന യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴിയുടെ പ്രസ്താവനയിലാണ് ലീഗ് നേതൃത്വം പ്രകോപിതരായത്. ജില്ലാ പഞ്ചായത്തിന് പുറമെ അടിമാലി ബ്ലോക്ക് പഞ്ചായത്തിലും ലീഗിന് സീറ്റ് നൽകിയിട്ടില്ല. ദേവികുളം നിയോജക മണ്ഡലത്തിൽ ലീഗിനെ പാടെ അവഗണിച്ചു എന്നും ജില്ലാ നേതൃത്വം ആരോപിച്ചു. അർഹമായ സീറ്റ് ലഭിച്ചില്ലെങ്കിൽ ദേവികുളം നിയോജകമണ്ഡലത്തിൽ തനിയെ മത്സരിക്കുമെന്നും ജില്ലാ ലീഗ് നേതൃത്വം അറിയിച്ച് രംഗത്തെത്തി.
ഇടുക്കി യുഡിഎഫിൽ തർക്കം രൂക്ഷം; അർഹമായ സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ്

