Site iconSite icon Janayugom Online

ബിഹാറിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് പശുപതി പരസ്സ്, എന്‍ഡിഎയ്ക്ക് തിരിച്ചടി

parassparass

ബിഹാര്‍ സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടര്‍ന്ന് രാഷ്ട്രീയ ലോക് ജനശക്തി (ആര്‍എല്‍ജെപി) നേതാവ് പശുപതി കുമാര്‍ പരസ്സ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു. ബിഹാറില്‍ അനന്തരവന്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിയുമായി ബിജെപി സീറ്റ് ധാരണയിലെത്തിയതിന് പിന്നാലെയാണ് പശുപതി പരസ് രാജിപ്രഖ്യാപിച്ചത്. തന്നോടും പാര്‍ട്ടിയോടും അനീതികാണിച്ചുവെന്ന് ആരോപിച്ചാണ് രാജി.

ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും ചിരാഗ് പസ്വാന്റെ എല്‍ജെപി അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്രകുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും ഓരോ സീറ്റില്‍ വീതം മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിഭക്ത ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയ ആറു സീറ്റിലും വിജയിച്ചു. രാം വിലാസ് പസ്വാന്റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഞ്ച് എം പിമാരും പശുപതി പരസിനൊപ്പം നില്‍ക്കുകയായിരുന്നു.

‘ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം എന്‍ഡിഎ പ്രഖ്യാപിച്ചു. എന്റെ പാര്‍ട്ടിക്ക് അഞ്ച് എംപിമാരുണ്ടായിരുന്നു. ഞാന്‍ വളരെ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നോടും എന്റെ പാര്‍ട്ടിയോടും അനീതി കാണിച്ചു. മോഡി വലിയ നേതാവാണ്. പക്ഷേ, എന്റെ പാര്‍ട്ടിയോട് അനീതി കാണിച്ചു’, രാജി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.

Eng­lish Sum­ma­ry: Dis­sat­is­fied with seat-shar­ing in Bihar: Pashu­pati Paras resigns as Union min­is­ter, NDA hits back

You may also like this video

Exit mobile version