Site iconSite icon Janayugom Online

ഡിഎംഒ ഡോ.ആശാദേവി തന്നെ; ഉത്തരവിറക്കി ആരോഗ്യവകുപ്പ് മേധാവി

ഡിഎംഒ ഡോ. ആശാദേവിക്ക് ആണെന്ന് ഉത്തരവിറക്കി ആരോഗ്യവകുപ്പ് മേധാവി. ആശാദേവിയെ ഡിഎംഒ ആക്കാനുള്ള ഉത്തരവ് പാലിക്കാന്‍ ഡിഎച്ച്എസ് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം 2 ഡിഎംഒമാരെയും അറിയിച്ചു. ഒരു മാസത്തിനകം 2 ഡിഎംഒമാരുടെയും ഭാഗം കേള്‍ക്കും. ഡിഎംഒമാരുടെ ട്രാന്‍സ്ഫര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതിയ സ്ഥലത്തു ജോലിയില്‍ പ്രവേശിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കല്‍ ഓഫിസറുടെ കസേരയില്‍ ഒരേ സമയം 2 ഡിഎംഒമാര്‍ എത്തിയതോടെയാണ് ഇന്നലെ പ്രശ്‌നം ഉടലെടുത്തത്. ഇന്നു വീണ്ടും 2 ഡിഎംഒമാരും ഓഫിസിലെത്തി. ഇതോടെ ഡിഎംഒ ഓഫിസിലെ ജീവനക്കാര്‍ പ്രതിസന്ധിയിലായി. കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും നിയമപരമായി താനാണു ഡിഎംഒ എന്ന് ഡോ.എന്‍ രാജേന്ദ്രനും ഉറച്ചുനിന്നു. ഡിഎംഒയുടെ കസേരിയില്‍ ആദ്യം കയറി ഇരുന്ന എന്‍ രാജേന്ദ്രന്‍ മാറാന്‍ തയാറായില്ല. എതിര്‍വശത്തുള്ള കസേരയില്‍ ആശാദേവിയും ഇരിപ്പുറപ്പിച്ചു. ഇതോടെ രണ്ടുപേരും മുഖത്തോടു മുഖം നോക്കിയിരുന്ന അവസ്ഥയായി. 

Exit mobile version