Site iconSite icon Janayugom Online

മതഭ്രാന്ത് അനുവദിക്കരുത്; പ്രവാചകനെതിരായ പരാമർശത്തിൽ താലിബാൻ

ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമർശത്തിൽ വിമർശനവുമായി താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ ഭരണകൂടം. ഇത്തരം മതഭ്രാന്ത് അനുവദിക്കരുതെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തരുതെന്നും മതത്തെ പരിഹസിക്കരുതെന്നും താലിബാൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താലിബാൻ വക്താവ് സബിയുള്ള മുജാഹുദിന്റെ പ്രതികരണം.

പ്രവാചകനെതിരായ പരാമർശത്തെ അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്ലാമിനെ അപമാനിക്കാൻ മതഭ്രാന്തരെ അനുവദിക്കരുതെന്നും താലിബാൻ വ്യക്തമാക്കി. യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 14 രാജ്യങ്ങൾ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം.

ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവർ പിൻവലിച്ചു. തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Eng­lish summary;Do not allow reli­gious fanati­cism; Tal­iban in ref­er­ence to the Prophet

You may also like this video;

Exit mobile version