ജനങ്ങളെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയല്ലെന്ന് കാണിച്ച് വിദ്ഗ്ധ സമിതിയംഗമാണ് സുപ്രീം കോടതിയെ സമീപിച്ചത്. എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന് പറഞ്ഞ കോടതി വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യം കണക്കിലെടുത്ത് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ ഒതുങ്ങി നിന്ന് കൊണ്ടാണ് ഈ നിര്‍ദേശമെന്നും കോടതി ചൂണ്ടിക്കാട്ടി.
English summary;Do not force to receive covid vaccine; Supreme Court
You may also like this video;