Site icon Janayugom Online

ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുത്: മുഖ്യമന്ത്രി പിണറായി വിജയൻ

ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ഒരുപോലെ ദുർബലപ്പെടുത്തുമെന്നും സ്വാതന്ത്ര്യം തന്നെ അമൃതം വിദ്യാർത്ഥി സമരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്താനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിവസത്തിൽ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാർത്ഥത്തിൽ എടുക്കേണ്ടത്’മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അന്ധകാരത്തെ അന്ധകാരംകൊണ്ട് തുടച്ചുനീക്കാനാകില്ല പകരം വെളിച്ചം കൊണ്ടേ അന്ധകാരത്തെ ഇല്ലാതാക്കാനാകൂവെന്നും വിധ്വേഷം കൊണ്ട് വിധ്വേഷത്തെ നീക്കാനാകില്ല പകരം സ്നേഹംകൊണ്ട് മാത്രമേ ഇല്ലാതാക്കാനാകൂവെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ENGLISH SUMMARY:Do not use caste and reli­gion for divi­sion; Chief Min­is­ter Pinarayi Vijayan
You may also like this video

Exit mobile version