Site iconSite icon Janayugom Online

റഷ്യയുടെ ആന്റിവൈറസ് സോഫ്റ്റ്‌വേര്‍ ഉപയോഗിക്കരുത്: വിവരങ്ങള്‍ ചോര്‍ത്തുമെന്ന് മുന്നറിയിപ്പ്

kasperksykasperksy

റഷ്യയുടെ ആന്റിവൈറസ് സോഫ്റ്റ്‌വേറായ കാസ്പെര്‍ക്കി ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജര്‍മ്മനി. ജർമ്മൻ സൈബർ സെക്യൂരിറ്റി ഏജൻസിയായ ബിഎസ്ഐയാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്.

റഷ്യ- ഉക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ കാസ്‍പെർസ്കി ഉപയോഗിച്ച് റഷ്യ വിവരങ്ങൾ ചോർത്താൻ സാധ്യതയുള്ളതായും ജർമ്മനി മുന്നറിയിപ്പ് നൽകുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ജർമ്മനി ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതുകൊണ്ട് ഒരു സൈബർ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ജർമ്മനിയുടെ മുന്നറിയിപ്പ്. 2017ൽ തന്നെ യു.എസ് സർക്കാർ ഏജൻസികൾ കാസ്‍പെർസ്കി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, റഷ്യൻ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്നില്ലെന്ന് കാസ്‍പെർസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ​അതേസമയം, യുദ്ധത്തിന് മുമ്പ് തന്നെ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ജർമ്മനി ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2015ൽ ജർമ്മൻ പാർലമെന്റ് നെറ്റ്‌വർക്കിൽ ആക്രമണം നടത്തിയത് റഷ്യയാണെന്നാണ് ആരോപണം.

റഷ്യ ചാരപ്പണികള്‍ നടത്തിയിരുന്നതായി ജര്‍മ്മനി നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ജര്‍മ്മനിയുടെ ആരോപണം റഷ്യ നിഷേധിച്ചു.

Eng­lish Sum­ma­ry: Do not use Russ­ian antivirus soft­ware: Warn­ing that infor­ma­tion will be leaked

You may like this video also

Exit mobile version