Site iconSite icon Janayugom Online

ഡോണള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്; അധികാരമേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം . ചുമതലയേറ്റശേഷം വിവിധ വിഷയങ്ങളിൽ നൂറോളം ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നാണ് സൂചന. പ്രതികൂല കാലാവസ്ഥയെ തുടർന്ന് യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാണ് ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വൈറ്റ് ഹൗസിൽ എത്തിയ ട്രംപിനെയും ഭാര്യ മെലാനിയയേയും നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനേയും ഭാര്യ ഉഷ വാൻസിനേയും അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. 

വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്. വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസിലെത്തി. വൈറ്റ് ഹൗസിലെ ചായ സൽക്കാരത്തിനു ശേഷം സത്യപ്രതിജ്ഞാവേദിയിലേക്ക് പോകും. ഇന്ത്യയെ പ്രതിനിധികരിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറാണ് പങ്കെടുക്കുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിട്ടുണ്ട്. 

Exit mobile version