കോൺഗ്രസിന്റെ സൈബർ ആക്രമണത്തിനിരയായ സിപിഐ(എം) നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി റിനി ആൻ ജോർജ്. ‘ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ടെന്നും സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും തളർത്താനാവില്ലെന്നും റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും. മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും. സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യുമെന്നും റിനി കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള തുറന്നുപറച്ചിലിന് പിന്നാലെ നടി റിനി ആൻ ജോർജും നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഷൈനിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് റിനി ആൻ ജോർജിന്റെ പോസ്റ്റ്.

