കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോ സജി ഗോപിനാഥ് ചുമതലയേറ്റു. സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം ഗവർണറും സർക്കാരും തമ്മിൽ നടത്തിയ സമവായ ചർച്ചകൾക്കൊടുവിലാണ് നിയമന കാര്യത്തിൽ അന്തിമ തീരുമാനമായത്. ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ പ്രതികരണത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. താൻ മുൻപ് വിസിയായി ഇരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച ആഗ്രഹിക്കുന്നത് കൊണ്ടാകാം സർക്കാർ വീണ്ടും തന്നെ പരിഗണിച്ചതെന്നും, ഉടൻ തന്നെ ഗവർണറെ നേരിൽ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. സജി ഗോപിനാഥ് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ചുമതലയേറ്റു

