ഡിജിറ്റല്‍ വിവര സുരക്ഷാ നിയമം 2025 അനുസരിച്ചുള്ള കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇന്നലെ കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതില്‍ ജനങ്ങള്‍ക്ക് അഭിപ്രായ- നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. അടുത്തമാസം 18 വരെ ബന്ധപ്പെട്ടവര്‍ക്ക് കരട് നിയമത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താം.