Site iconSite icon Janayugom Online

മുഖം തേടിയലഞ്ഞ ഡ്രോണുകള്‍ ഒടുവില്‍ കര്‍ഷക സഹായിയാകുന്നു

dronedrone

പൊതുപരിപാടികളിൽ ഛായാഗ്രഹണ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ഡ്രോൺ പാടത്ത് മിശ്രിതം തളിക്കാനും എത്തിച്ചു. തിരുവല്ലയുടെ പടിഞ്ഞാറൻ പ്രദേശമായ അപ്പർ കുട്ടനാടൻ നെൽ പാടങ്ങളിൽ പെട്ട ഇടശ്ശേരി വരമ്പിനകം പാടത്ത് പോഷക മിശ്രിതം തളിക്കാനാണ് ഡ്രോൺ എത്തിച്ചത്. കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റേയും പാടശേഖര സമതിയുടേയും നേതൃത്വത്തിൽ പരീക്ഷണ തളിക്കലാണ് നടന്നത്.

സംപൂർണ്ണ മൂലകമായ മൈക്രോ ന്യൂട്രിയൻ മിശ്രിതമാണ് തളിച്ചത്.200 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലെ 15 ഹെക്ടർ നിലത്തിലാണ് പരീക്ഷണ തളിക്കൽ വിജയകരമായി പൂർത്തിയാക്കിയത്. ഛായാഗ്രഹണ രംഗത്ത് നിന്ന് മിശ്രിതം തളിക്കലിന് ഡ്രോൺ എത്തിയതോടെ പാടത്തിന്റെ കരയിൽ ജനങ്ങൾ ആകാംക്ഷ ഭരിതരായി. മിശ്രിതം തളിക്കലിന് മുന്നോടിയായി നടന്ന ചടങ്ങ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജീൻസി ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, വാർഡ് അംഗം മോളി സിമി, പാടശേഖര സെക്രട്ടറി സിറിയക് ജോസ് എന്നിവർ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Drone to sprin­kle pes­ti­cides in fields

 

You may like this video also

Exit mobile version