ലഹരിക്ക് അടിമപ്പെട്ട് കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിൽ വച്ചായിരുന്നു സംഭവം. ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെൺകുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു വിവരം പറയുകയായിരുന്നു. ഇവർ വഴി അധ്യാപകർ അറിഞ്ഞതിനെത്തുടർന്ന് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചു.
ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിക്കു ശിശുക്ഷേമ സമിതി തുടർച്ചയായി കൗൺസിലിങ് നടത്തുന്നുണ്ട്. പാലാരിവട്ടം പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തു.2024 ഡിസംബറിലായിരുന്നു സംഭവം. ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാർക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

