എറണാകുളം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന മുഖ്യ കണ്ണി പെരുമ്പാവൂരില്‍ പൊലീസ് പിടിയില്‍. വിദ്യാര്‍ത്ഥികള്‍ റോബിന്‍ ഭായ് എന്നു വിളിക്കുന്ന അസാം സ്വദേശി റോബിന്‍ മണ്ഡല്‍ ആണ് പിടിയിലായത്. പെരുമ്പാവൂര്‍ ഭായി കോളനിയില്‍ നിന്നും 9 കിലോയില്‍ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോതമംഗലത്തെ കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്.. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. പൊതിക്കനുസരിച്ച് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. ഓപ്പറേഷൻ ക്ലീൻ എന്ന പേരിലാണ് പൊലീസ് ലഹരിക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്.