കോട്ടയത്ത് ലഹരി മാഫിയയുടെ ആക്രമണത്തിൽ 3 പൊലീസുകാർക്ക് പരിക്ക്. കോട്ടയം കടപ്ലാമറ്റം വയലായിൽ ആയിരുന്നു സംഭവം. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ലഹരി മാഫിയ സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.