രാജ്യത്ത് മരുന്നുകളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ന്നത് പരിഗണനയിലുണ്ടെന്നാണ് സൂചന. കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്ന് വിലയാകും കുറയ്ക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടായേക്കും. വെള്ളിയാഴ്ച മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം.
അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. അങ്ങനെ വന്നാല്‍ അതില്‍ ഉള്‍പ്പെടുന്ന രാസ ഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കാനാകില്ല.
English summary; Drug prices for cancer, heart disease and diabetes will drop; Declaration on Independence Day
You may also like this video;