25 April 2024, Thursday

Related news

February 9, 2024
February 6, 2024
February 4, 2024
February 3, 2024
January 30, 2024
January 17, 2024
January 3, 2024
December 18, 2023
November 14, 2023
November 10, 2023

കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്ന് വില കുറയും; സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപനം

എഴുപത് ശതമാനം വരെ വില കുറയ്ക്കും.
Janayugom Webdesk
July 24, 2022 12:11 pm

രാജ്യത്ത് മരുന്നുകളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ന്നത് പരിഗണനയിലുണ്ടെന്നാണ് സൂചന. കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്ന് വിലയാകും കുറയ്ക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടായേക്കും. വെള്ളിയാഴ്ച മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം.

അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. അങ്ങനെ വന്നാല്‍ അതില്‍ ഉള്‍പ്പെടുന്ന രാസ ഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കാനാകില്ല.

Eng­lish sum­ma­ry; Drug prices for can­cer, heart dis­ease and dia­betes will drop; Dec­la­ra­tion on Inde­pen­dence Day

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.